മായക്കാഴ്ച്ച

വളരെ അത്യവശ്യമായി തൃശൂരേക്കുള്ള യാത്ര
രാവിലെ 4 മണിക്ക് പാലക്കാട് നിന്നും കൊല്ലത്തേക്ക് എത്തിയതേയുള്ളൂ , ഒഴിച്ചുകൂടാനാവത്തതാകയാൽ രാവിലെ 10 മണിക്ക് കൊല്ലത്ത് നിന്നും KSRTC ബസിൽ ........
       കയറിയ പാടേ സീറ്റ് അന്വേഷിച്ചു 
       ഇല്ല...... അല്ല. .... ഉണ്ട് 
       ഒരു സീറ്റുണ്ട് 
       പിന്നെന്താ അടുത്തായി നിൽക്കുന്നയാൾ ഇരിക്കാത്തത്
       ഹാ ... എന്തായാലും പോയിരിക്കാം
       സീറ്റിനടുത്ത് എത്തിയപ്പോൾ സീറ്റിലിരിക്കുന്ന ആൾ അറിഞ്ഞ മട്ടില്ല
        സീറ്റിൽ വിരിഞ്ഞിരിക്കുകയാണ് കഥാനായകൻ 
       മുഖത്ത് വെട്ടുകൊണ്ടത് പോലെയുള്ള പാട്
       പിരിച്ചു വെച്ച മീശ
       കൈയ്യിൽ വിവിധ നിറത്തിലെ ചരടുകൾ വരിഞ്ഞു കെട്ടിയിരിക്കുന്നു
                 ചെറിയൊരു ആശങ്കയോടെ തന്നെ ചോദിച്ചു
                 " നീങ്ങിയിരിക്കാമോ ?
 തറപ്പിച്ച ഒരു നോട്ടത്തോടെ അൽപ്പം ഒന്നൊതുങ്ങി.
 കിട്ടിയ സ്ഥലത്ത് അദ്ദേഹത്തെ മുട്ടാതെ ഞാനും മുൻ സീറ്റിലേക്ക് നെറ്റിമുട്ടിച്ചിരുന്നു.
   യാത്രാക്ഷീണത്താൽ കുടുതൽ വിശകലനത്തിന് മുതിരാതെ ഞാൻ മയക്കത്തിലേക്കാണ്ടു .
   "ഡോൾഫിൻ ..... ഡോൾഫിൻ " 
   ഉച്ചത്തിലുള്ള ശബ്ദം കേട്ടാണ് പെട്ടന്ന് ഞെട്ടി ഉണർന്നത് .
   അമ്പരപ്പൊന്ന് മാറി നോക്കുമ്പോൾ നമ്മുടെ കഥാനായകൻ ആണ്
   നീണ്ടകര പാലത്തിനു താഴെ ഡോൾഫിനുകളെ കാണാറുണ്ട് ,അത് കണ്ടിട്ടാണ്!
   എനിക്ക് അമ്പരപ്പു മാറാത്തത് എന്റെ സഹയാത്രികന്റെ മാറ്റം കണ്ടിട്ടാണ്
   ഒരു കുട്ടിയുടെ നിഷ്കളങ്കതയോടെ " ചേട്ടൻ കണ്ടില്ലേ " എന്ന ചോദ്യവും.
   ഇത്രയേ ഉള്ളൂ മനുഷ്യൻ
  " ഒരു നല്ല കാഴ്ച്ച, മനസിനിഷ്ടപ്പെട്ടത് ,ആഗ്രഹിച്ചത് ,കണ്ടപ്പോൾ, കിട്ടുമ്പോൾ കുട്ടിയായി മാറുന്ന വെറും മനുഷ്യൻ "
   പിന്നീട് ആലപ്പുഴയിൽ ടിയാൻ ഇറങ്ങുന്നത് വരെയും  വിശേഷങ്ങളുടെ പെരുമഴ പെയ്തു
   മുഖത്തെ അയാളം ബൈക്കിൽ നിന്നും വീണതാണത്രെ. അതിന് ശേഷം അമ്മ കെട്ടിയതാണ് കൈയ്യിലെ ചരടുകൾ .
   ബാഹ്യമായ കാഴ്ച്ചയിൽ ആളെ വിലയിരുത്തുന്നതിലെ അർത്ഥശൂന്യത വീണ്ടും ഓർമ്മിച്ച അവസരം .
                                        മനോജ് . എൻ
   

Comments

Popular posts from this blog

മൈന

മതേതരത്ത്വം