മതേതരത്ത്വം

അങ്ങാടിയിലെ ഓട്ടോ സ്റ്റാൻഡിൽ നിന്നും മജീദ് ഓട്ടോ എടുത്തു , ഇനി ഊണ് കഴിഞ്ഞ് വന്നിട്ടാകാം .
ടേയ് മജീദേ വീട്ടിലേക്കാണോ ? അയൽവാസിയായ സ്വാമിയേട്ടനാണ്.

അതേലോ , വന്നോളൂ പടിക്കലിറക്കാം
മജീദ് പറഞ്ഞു
പല കാര്യങ്ങളും പറഞ്ഞ് വീടെത്താറായത് അറിഞ്ഞില്ല. വീട്ടിലേക്ക് വാങ്ങിക്കരുതിയ ഓറഞ്ച് പൊതിയിൽ നിന്നും ഒന്നെടുത്ത് മജീദ് സ്വാമിക്ക് നീട്ടി, നിറചിരിയോടെ സ്വാമി  കയ്യിൽ വാങ്ങി.
സ്വാമിയെ വീട്ടുപടിക്കൽ ഇറക്കി മുന്നോട്ടു നീങ്ങവേ മജീദ് പിറുപിറുത്തു .  " ഇവനൊെക്കെ അന്യജാതിക്കാരൻ കൊടുത്തത് തിന്നുമോന്ന്  നോക്കട്ടെ",അല്ല പിന്നെ .

ഓറഞ്ച് അപ്പോൾ സ്വാമിയുടെ പറമ്പിലെ മണ്ണിനോട് ചേരാൻ തയ്യാറെടുത്തു തുടങ്ങിയിരുന്നു.


Comments

Popular posts from this blog

മൈന

മായക്കാഴ്ച്ച