മൈന

കാണുമ്പോൾ ഇപ്പോഴും നെഞ്ചിടിപ്പ് കൂടും .....
മൈന.... ഒറ്റമൈന .
പിന്നെ തിരച്ചിലായി ഒന്നുകൂടി ഉണ്ടോ എന്ന്, ഉണ്ടെങ്കിൽ ആശ്വാസം .എന്നാലും ആദ്യം കണ്ടത് ഒന്നിനെയല്ലേ ... ആശങ്ക . ഇന്നത്തെ സ്കൂൾ കുട്ടികൾക്ക് ദിവസഫലം നിശ്ചിയിക്കുന്ന നിമിത്തമായി ഈ കഥാപാത്രം ഉണ്ടോ എന്നറിയില്ല .
മൈന ഒരു സംഭവമായിരുന്നു
ഒറ്റമൈനയെ കണ്ട് ഇന്ന് തല്ല്  ഉറപ്പാണ് എന്ന് ഉറപ്പിച്ചു പോകുന്ന കുട്ടി അടി ഇരന്നു വാങ്ങും എന്ന് പറയേണ്ടതില്ലല്ലോ, ഇരട്ട മൈനയെ കണ്ട് ശുഭപ്രതീക്ഷയോടെ പോകുന്നവന്റെ ആത്മവിശ്വാസം അന്നേ ദിവസം ഒരു പരിധി വരെയെങ്കിലും ഉയരും എന്നും ....
തീർത്തും നിരുപദ്രവകരം എന്ന് കരുതാവുന്ന ഒരു അന്ധവിശ്വാസം എത്രത്തോളമാണ് ജീവതത്തിൽ ഉടനീളം എന്നെ സ്വാധീനിച്ചിരിക്കുന്നത് എന്ന് ഓർക്കുമ്പോൾ അത്ഭുതം തോന്നുന്നു
നമ്മുടെ കുട്ടികൾ മൈനയിലും പൂച്ചയിലും  വിശ്വസിക്കാതെ അവരുടെ അറിവിലും കഴിവിലും വിശ്വസിച്ച് ആത്മവിശ്വാസത്തോടെ ലോകം ജയിക്കട്ടെ

Comments

Popular posts from this blog

മായക്കാഴ്ച്ച

മതേതരത്ത്വം