Posts

നമ്മുടെ കട

Image
യാദൃശ്‌ചികമായാണ് സ്നേഹധനനായിരുന്ന ആ ബാല്യകാല സുഹൃത്തിന്റെ ഫേസ് ബുക്ക് പോസ്റ്റ് കണ്ണിൽ പെട്ടത് , അമ്പരപ്പോടെ പോസ്റ്റ് ഒന്നുകൂടി നോക്കി ഉറപ്പുവരുത്തി അവൻ തന്നെ ആണോ എന്ന് .. പോസ്റ്റിൻ്റെ ഉള്ളടക്കം ഇതാണ് " ഞാൻ ഇനി മുതൽ 100 രൂപ കൂടുതൽ കൊടുത്താലും ഹിന്ദുവിൻ്റെ കടയിൽ നിന്നേ സാധനം വാങ്ങൂ" പല നാട്ടിലും ജാതിയും മതവും നോക്കി പലതും നടക്കുമ്പോൾ എന്നും അഭിമാനത്തോടെ ഓർക്കുന്ന എൻ്റെ നാട്ടിൽ നിന്നും എൻ്റെ എത്ര നല്ലവനായിരുന്ന ബാല്യകാല സുഹൃത്ത് ആവേശപൂർവം ഒരു സാമൂഹ്യ മാധ്യമത്തിൽ തൻ്റെ ആശയം വെളിപ്പെടുത്തിയിരിക്കുന്നു . സാധനം വാങ്ങുന്ന കടക്ക് ജാതിയും മതവും നിർണയിക്കുന്ന അവസ്ഥയിലേക്ക് എൻ്റെ കൂട്ടുകാരൻ്റെ തലച്ചോറിനെ ബാധിച്ച വൈറസ് എത്ര മാരകമാണ് എന്ന് ഓർത്തിട്ട് ഉറങ്ങാൻ കഴിയുന്നില്ല. ഗൾഫിൽ കഷ്ടപ്പെടുന്ന എൻ്റെ കൂട്ടുകാരാ അവിടെ നിനക്ക് സാധനങ്ങൾ വാങ്ങാൻ ഹിന്ദുവിൻ്റെ കട അടുത്ത് തന്നെ ഉണ്ടോ? എന്നെ പോലെ ഹിന്ദുവിൻ്റെ പട്ടം ഒന്നും അവകാശപ്പെടാൻ ഇല്ലാത്ത എൻ്റെ സൗഹൃദം നിനക്ക് ഭൂഷണമാണോ . അല്ലായിരിക്കം.  ഫേസ് ബുക്ക് സുഹൃത്തുക്കൾ ഇനി മുതൽ ഹിന്ദുക്കൾ മാത്രം ആയിരിക്കുമോ? ഏതായാലും ഞാൻ നീ പുറത്താക്കുന്നത് മ

മായക്കാഴ്ച്ച

വളരെ അത്യവശ്യമായി തൃശൂരേക്കുള്ള യാത്ര രാവിലെ 4 മണിക്ക് പാലക്കാട് നിന്നും കൊല്ലത്തേക്ക് എത്തിയതേയുള്ളൂ , ഒഴിച്ചുകൂടാനാവത്തതാകയാൽ രാവിലെ 10 മണിക്ക് കൊല്ലത്ത് നിന്നും KSRTC ബസിൽ ........        കയറിയ പാടേ സീറ്റ് അന്വേഷിച്ചു         ഇല്ല...... അല്ല. .... ഉണ്ട്         ഒരു സീറ്റുണ്ട്         പിന്നെന്താ അടുത്തായി നിൽക്കുന്നയാൾ ഇരിക്കാത്തത്        ഹാ ... എന്തായാലും പോയിരിക്കാം        സീറ്റിനടുത്ത് എത്തിയപ്പോൾ സീറ്റിലിരിക്കുന്ന ആൾ അറിഞ്ഞ മട്ടില്ല         സീറ്റിൽ വിരിഞ്ഞിരിക്കുകയാണ് കഥാനായകൻ         മുഖത്ത് വെട്ടുകൊണ്ടത് പോലെയുള്ള പാട്        പിരിച്ചു വെച്ച മീശ        കൈയ്യിൽ വിവിധ നിറത്തിലെ ചരടുകൾ വരിഞ്ഞു കെട്ടിയിരിക്കുന്നു                  ചെറിയൊരു ആശങ്കയോടെ തന്നെ ചോദിച്ചു                  " നീങ്ങിയിരിക്കാമോ ?  തറപ്പിച്ച ഒരു നോട്ടത്തോടെ അൽപ്പം ഒന്നൊതുങ്ങി.  കിട്ടിയ സ്ഥലത്ത് അദ്ദേഹത്തെ മുട്ടാതെ ഞാനും മുൻ സീറ്റിലേക്ക് നെറ്റിമുട്ടിച്ചിരുന്നു.    യാത്രാക്ഷീണത്താൽ കുടുതൽ വിശകലനത്തിന് മുതിരാതെ ഞാൻ മയക്കത്തിലേക്കാണ്ടു .    "ഡോൾഫിൻ ..... ഡോൾഫിൻ "     ഉച്ചത്തിലുള്ള ശബ്ദം കേട്ടാണ് പെട്ടന

മതേതരത്ത്വം

അങ്ങാടിയിലെ ഓട്ടോ സ്റ്റാൻഡിൽ നിന്നും മജീദ് ഓട്ടോ എടുത്തു , ഇനി ഊണ് കഴിഞ്ഞ് വന്നിട്ടാകാം . ടേയ് മജീദേ വീട്ടിലേക്കാണോ ? അയൽവാസിയായ സ്വാമിയേട്ടനാണ്. അതേലോ , വന്നോളൂ പടിക്കലിറക്കാം മജീദ് പറഞ്ഞു പല കാര്യങ്ങളും പറഞ്ഞ് വീടെത്താറായത് അറിഞ്ഞില്ല. വീട്ടിലേക്ക് വാങ്ങിക്കരുതിയ ഓറഞ്ച് പൊതിയിൽ നിന്നും ഒന്നെടുത്ത് മജീദ് സ്വാമിക്ക് നീട്ടി, നിറചിരിയോടെ സ്വാമി  കയ്യിൽ വാങ്ങി. സ്വാമിയെ വീട്ടുപടിക്കൽ ഇറക്കി മുന്നോട്ടു നീങ്ങവേ മജീദ് പിറുപിറുത്തു .  " ഇവനൊെക്കെ അന്യജാതിക്കാരൻ കൊടുത്തത് തിന്നുമോന്ന്  നോക്കട്ടെ",അല്ല പിന്നെ . ഓറഞ്ച് അപ്പോൾ സ്വാമിയുടെ പറമ്പിലെ മണ്ണിനോട് ചേരാൻ തയ്യാറെടുത്തു തുടങ്ങിയിരുന്നു.

മൈന

കാണുമ്പോൾ ഇപ്പോഴും നെഞ്ചിടിപ്പ് കൂടും ..... മൈന.... ഒറ്റമൈന . പിന്നെ തിരച്ചിലായി ഒന്നുകൂടി ഉണ്ടോ എന്ന്, ഉണ്ടെങ്കിൽ ആശ്വാസം .എന്നാലും ആദ്യം കണ്ടത് ഒന്നിനെയല്ലേ ... ആശങ്ക . ഇന്നത്തെ സ്കൂൾ കുട്ടികൾക്ക് ദിവസഫലം നിശ്ചിയിക്കുന്ന നിമിത്തമായി ഈ കഥാപാത്രം ഉണ്ടോ എന്നറിയില്ല . മൈന ഒരു സംഭവമായിരുന്നു ഒറ്റമൈനയെ കണ്ട് ഇന്ന് തല്ല്  ഉറപ്പാണ് എന്ന് ഉറപ്പിച്ചു പോകുന്ന കുട്ടി അടി ഇരന്നു വാങ്ങും എന്ന് പറയേണ്ടതില്ലല്ലോ, ഇരട്ട മൈനയെ കണ്ട് ശുഭപ്രതീക്ഷയോടെ പോകുന്നവന്റെ ആത്മവിശ്വാസം അന്നേ ദിവസം ഒരു പരിധി വരെയെങ്കിലും ഉയരും എന്നും .... തീർത്തും നിരുപദ്രവകരം എന്ന് കരുതാവുന്ന ഒരു അന്ധവിശ്വാസം എത്രത്തോളമാണ് ജീവതത്തിൽ ഉടനീളം എന്നെ സ്വാധീനിച്ചിരിക്കുന്നത് എന്ന് ഓർക്കുമ്പോൾ അത്ഭുതം തോന്നുന്നു നമ്മുടെ കുട്ടികൾ മൈനയിലും പൂച്ചയിലും  വിശ്വസിക്കാതെ അവരുടെ അറിവിലും കഴിവിലും വിശ്വസിച്ച് ആത്മവിശ്വാസത്തോടെ ലോകം ജയിക്കട്ടെ