നമ്മുടെ കട

യാദൃശ്‌ചികമായാണ് സ്നേഹധനനായിരുന്ന ആ ബാല്യകാല സുഹൃത്തിന്റെ ഫേസ് ബുക്ക് പോസ്റ്റ് കണ്ണിൽ പെട്ടത് , അമ്പരപ്പോടെ പോസ്റ്റ് ഒന്നുകൂടി നോക്കി ഉറപ്പുവരുത്തി അവൻ തന്നെ ആണോ എന്ന് ..
പോസ്റ്റിൻ്റെ ഉള്ളടക്കം ഇതാണ് " ഞാൻ ഇനി മുതൽ 100 രൂപ കൂടുതൽ കൊടുത്താലും ഹിന്ദുവിൻ്റെ കടയിൽ നിന്നേ സാധനം വാങ്ങൂ"
പല നാട്ടിലും ജാതിയും മതവും നോക്കി പലതും നടക്കുമ്പോൾ എന്നും അഭിമാനത്തോടെ ഓർക്കുന്ന എൻ്റെ നാട്ടിൽ നിന്നും എൻ്റെ എത്ര നല്ലവനായിരുന്ന ബാല്യകാല സുഹൃത്ത് ആവേശപൂർവം ഒരു സാമൂഹ്യ മാധ്യമത്തിൽ തൻ്റെ ആശയം വെളിപ്പെടുത്തിയിരിക്കുന്നു .
സാധനം വാങ്ങുന്ന കടക്ക് ജാതിയും മതവും നിർണയിക്കുന്ന അവസ്ഥയിലേക്ക് എൻ്റെ കൂട്ടുകാരൻ്റെ തലച്ചോറിനെ ബാധിച്ച വൈറസ് എത്ര മാരകമാണ് എന്ന് ഓർത്തിട്ട് ഉറങ്ങാൻ കഴിയുന്നില്ല.
ഗൾഫിൽ കഷ്ടപ്പെടുന്ന എൻ്റെ കൂട്ടുകാരാ അവിടെ നിനക്ക് സാധനങ്ങൾ വാങ്ങാൻ ഹിന്ദുവിൻ്റെ കട അടുത്ത് തന്നെ ഉണ്ടോ?
എന്നെ പോലെ ഹിന്ദുവിൻ്റെ പട്ടം ഒന്നും അവകാശപ്പെടാൻ ഇല്ലാത്ത എൻ്റെ സൗഹൃദം നിനക്ക് ഭൂഷണമാണോ .
അല്ലായിരിക്കം.
 ഫേസ് ബുക്ക് സുഹൃത്തുക്കൾ ഇനി മുതൽ ഹിന്ദുക്കൾ മാത്രം ആയിരിക്കുമോ?
ഏതായാലും ഞാൻ നീ പുറത്താക്കുന്നത് മുൻപ് പോകുകയാണ്. എത്ര ആഗ്രഹിച്ചാലും മനസ്സിൽ നിന്നും നിന്നെ മാറ്റി നിർത്താൻ ആവില്ല കൂട്ടുകാരാ
കാരണം ഞാൻ ഒരു മതത്തിൻ്റെയും പട്ടം ആഗ്രഹിക്കാത്ത വെറും മനുഷ്യനാണ്.



Comments

Popular posts from this blog

മൈന

മായക്കാഴ്ച്ച

മതേതരത്ത്വം